ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്. എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു.
അന്‍വര്‍ ആരോപണം ഉന്നയിച്ച രീതി ശരിയായില്ല. അന്‍വറിന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നു. എംആര്‍ അജിത്കുമാര്‍ വ്യക്തിപരമായി പലരെയും കണ്ടിട്ടുണ്ടാവും. പ്രതിപക്ഷ നേതാവിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് അന്‍വര്‍ തന്നെ പറഞ്ഞിരുന്നു. അന്‍വര്‍ ആരോപിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോപണങ്ങള്‍ അന്‍വര്‍ പാര്‍ട്ടിയുടെ മുന്നില്‍ പറയേണ്ടതായിരുന്നു. അല്ലെങ്കില്‍ മുന്‍കൂട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമായിരുന്നു. രാജ്യത്ത് ആര്‍ക്കെല്ലാം ആരെയൊക്കെ കാണാന്‍ അവകാശമുണ്ട്. അതില്‍ പ്രത്യേകിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുമോ. ഇതെല്ലാം വെറും രാഷ്ട്രീയമാണെന്നും സജി ചെറിയാന് പറഞ്ഞു.