എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെള്ളിയാഴ്ച

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെള്ളിയാഴ്ച. പി പി ദിവ്യക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം പ്രശാന്തിന്റെയും എഡിഎമ്മിന്റേയും ഫോൺ രേഖകൾ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദമാണ് പി പി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി വാദിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെതിരെ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിന് തെളിവായി പി പി ദിവ്യ ഉന്നയിക്കുന്ന വാദങ്ങൾ.

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്ന് വ്യക്തമാക്കിയാണ് ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ തങ്ങൾ എതിർത്തില്ല. അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ആ വേദിയിൽ അങ്ങിനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശം ഇല്ലാതെ ചെയ്‌താൽ കുറ്റമാകുമോയെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് ചോദിച്ചു.

കൈക്കൂലി നൽകിയെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണത്തെ ശരിവെക്കുന്നതാണ്. ആറാം തീയ്യതി കൈക്കൂലി നൽകിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീന്റെയും ഫോൺ രേഖകൾ തെളിവായുണ്ട്. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത് കൈകൂലി നൽകിയതിനാണ്. ഇതിലൂടെ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്നും വാദിച്ചു.

അതേസമയം എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ചുവെന്നാണ് മറ്റൊരു വാദം. ഒക്ടോബർ ആറിന് രാവിലെ 11.10 ന് പ്രശാന്തിനെ എഡിഎം ഫോണിൽ വിളിച്ച് 23 സെക്കൻ്റ് സംസാരിച്ചു. ആ സമയത്ത് എഡിഎം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠാപുരത്തുമായിരുന്നു. 12.42 ന് പ്രശാന്ത് എഡിഎമ്മിനെ വിളിച്ചു. ഈ സമയത്ത് രണ്ട് പേരും ഒരേ ടവർ ലൊക്കേഷനിലായിരുന്നു. ഇരുവരും നേരിൽ കണ്ടുവെന്നതിന് ഇത് തെളിവാണ്. ഇരുവരും തമ്മിൽ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവ് ഉള്ളപ്പോൾ എന്തിന് ദിവ്യയെ സംശയിക്കണമെന്നും പ്രാശാന്തിന്റെ മൊഴിയെ എന്തിന് അവിശ്വസിക്കണമെന്നും അഭിഭാഷകൻ ചോദിച്ചു.

അതേസമയം എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ പിപി ദിവ്യ ഉന്നയിച്ച വാദങ്ങളെ എതിർത്ത് പ്രൊസിക്യൂഷൻ രംഗത്തെത്തി. പ്രശാന്തിനെതിരെ നടപടിക്ക് കാരണം കൈക്കൂലി ആരോപണം മാത്രമല്ലെന്നും പ്രശാന്തുമായി ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു. കളക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഗംഗാധരൻ വലിയ തുക ചെലവായെന്ന് പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ ചോദിച്ചു.

പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തെന്നത് എങ്ങനെ കൈക്കൂലിയാകും? ഒരു പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വന്നാൽ ഇറങ്ങി പോകാൻ പറയാൻ പറ്റുമോ? ഇരിക്കാൻ പറഞ്ഞത് മാന്യതയാണ്. ദിവ്യ വന്നതിൽ ആസ്വഭാവികത തോന്നിയില്ലെന്നാണ് ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി. പരിപാടിയുടെ ആധ്യക്ഷ ശ്രുതിയായിരുന്നു. ദിവ്യയെ ആശംസ അറിയിക്കാൻ ക്ഷണിച്ചെന്നും ദിവ്യയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 19ാം വയസിൽ സർവീസിൽ പ്രവേശിച്ച ആളാണ് നവീൻ. ഇതുവരെ അദ്ദേഹത്തെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഇല്ല.

ആരോപണം ഉയർന്ന ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്ന് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്. മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ല. ഭൂമി നികത്തിയതാണ് ഗംഗാധരൻ്റെ പ്രശ്നം. സ്റ്റോപ് മെമ്മോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്? എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.

Latest Stories

ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വൻ ട്വിസ്റ്റ്; ജീൻസ് ധരിച്ചതിന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസണെ പുറത്താക്കി ചെസ്സ് ഫെഡറേഷൻ

BGT 2024: സബാഷ് നിതീഷ്; പ്രമുഖരെ സ്വയം ലജ്ജിക്കുക; മെൽബണിൽ നടന്നത് 21 വയസുകാരന്റെ അഴിഞ്ഞാട്ടം

എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് വെറും ബിരിയാണി..; ചര്‍ച്ചകളോട് പ്രതികരിച്ച് പേളി

BGT 2024: സെഞ്ച്വറി നേടിയത് നിതീഷ് കുമാർ റെഡ്ഡി, പക്ഷെ കൈയടികൾ നേടി മറ്റൊരു താരം; ഇന്ത്യൻ ഇന്നിങ്സിൽ കംപ്ലീറ്റ് ട്വിസ്റ്റ്

'വിധി തൃപ്തികരമല്ല, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണം, സർക്കാർ പല കളികളും കളിച്ചു'; ശരത് ലാലിന്റേയും കൃപേഷിന്റേയും അമ്മമാര്‍

മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കും; തിരഞ്ഞെടുപ്പ് കാലത്തേ കൂറ് മനസിലായതാണ്; കേക്ക് വിവാദത്തില്‍ സിപിഐയെ പിന്തുണച്ച് കോണ്‍ഗ്രസ്

ഇഞ്ചക്ഷനെ പേടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത; വേദനയോ സൂചിയോ ഇല്ലാത്ത സിറിഞ്ച് കണ്ടെത്തി

ഇത് പോലെ ഒരു വിഡ്ഢിയെ ഞാൻ കണ്ടിട്ടില്ല, വലിയ ഹീറോ ആണെന്ന് കരുതി ചെയ്തത് മണ്ടത്തരം; ഇന്ത്യൻ താരത്തിനെതിരെ സുനിൽ ഗവാസ്‌ക്കർ

വിമാനത്തിൽ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

'നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് പോകാം' എന്ന മറുപടിയാണ് 'അമ്മ'യില്‍ നിന്നും ലഭിച്ചത്, ആ സംഭവത്തോടെ ഞെട്ടലായി: പാര്‍വതി തിരുവോത്ത്