കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ അനധികൃത ദത്തെടുക്കല്‍. മൂന്നര വയസുള്ള കുഞ്ഞിനെ സമിതി മോചിപ്പിച്ച് സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശത്തില്‍ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പാണ് കുഞ്ഞിനെ നിയമനടപടി ക്രമങ്ങള്‍ പാലിക്കാതെ ദത്ത് നല്‍കിയത്. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ അവിവാഹിതയായ ഒരു യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. വീട്ടുകാര്‍ തന്നെയാണ് ദത്ത് നല്‍കിയത്. കുട്ടികള്‍ ഇല്ലാതിരുന്ന കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിനെ ഏറ്റെടുത്തു.
എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ദത്ത് നടന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതോടെയാണ് വിവരം പുറത്ത് വന്നത്. അനധികൃത ദത്താണെന്ന് തെളിഞ്ഞതോടെയാണ് കുഞ്ഞിനെ സമിതി മോചിപ്പിച്ചത്.