മുഖ്യമന്ത്രിയോട് യാതൊരുവിധ സ്‌നേഹവുമില്ല; പിണറായിയും മോദിയും എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍; ഞാന്‍ എപ്പോഴും പ്രതിപക്ഷത്ത്; ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്ന് ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനോട് യാതൊരുവിധ സ്‌നേഹവുമില്ലെന്ന് അഡ്വ. എ ജയശങ്കര്‍. ഒരു മമതയും അദേഹത്തിനോടില്ല. ഇടതുപക്ഷ തത്വങ്ങള്‍ അടിയറവ് വെച്ചാണ് പിണറായി ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിയിലേക്ക് പിണറായിയുടെ നേതൃത്വത്തില്‍ വീണു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും അദേഹം പറഞ്ഞു. നേതൃത്വം നല്‍കുന്നതില്‍ പിണറായി വിജയന്‍ പരിപൂര്‍ണനാണ്. അത് കോവിഡ് കാലത്ത് കണ്ടതാണ്. ഇതിലൂടെയാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായിക്ക് വരാന്‍ സാധിച്ചത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നല്ല സാദൃശ്യങ്ങളുണ്ട്. രണ്ടു പേരും എന്തു ചെയ്യാന്‍ തയാറുള്ളവരാണ്. അവര്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പിലാക്കും. അവര്‍ രണ്ടുപേര്‍ക്കും കൂടെ നില്‍ക്കുന്നവരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ സിപിഐ അംഗമാണ് പക്ഷെ പാര്‍ട്ടിഅടിമ അല്ലെന്നും ജയശങ്കര്‍ 24 ന്യൂസ് ചാനല്‍ നടത്തിയ ജനകീയ കോടതിയില്‍ പറഞ്ഞു. ഞാന്‍ ഒരു സംഘപരിവാര്‍ അനുകൂലിയാണെന്ന് വരുത്തി തീര്‍ക്കേണ്ടത് സിപിഎമ്മിന്റെ ലക്ഷ്യമാണ്.

എനിക്ക് സിപിഐയുടെ ഭാഗത്ത് നിന്നും ഒരു വിലക്ക് ഉണ്ടായിട്ടില്ല. എനിക്ക് എന്റെ അഭിപ്രായം പറയാന്‍ പാര്‍ട്ടി സ്വതന്ത്രം തന്നിട്ടുണ്ട്. ഞാന്‍ എപ്പോഴും പ്രതിപക്ഷത്താണ്. ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് എ ജയശങ്കര്‍ പറഞ്ഞു. രാജ്യത്ത് നിരവധി പാര്‍ട്ടികള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടി സിപിഐയാണ്. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രതിപക്ഷ സ്വരം അസ്തമിക്കും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം