അഡ്വ. ജോസ് സിറിയക് അന്തരിച്ചു; സംസ്‌കാരം നാളെ ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍

ചേര്‍ത്തല ബാര്‍ അസോസിയേഷന്‍ മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ ആലപ്പുഴ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന അഡ്വ. ജോസ് സിറിയക് അന്തരിച്ചു. ചേര്‍ത്തല കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ പരേതനായ സി. എല്‍. സിറിയക്കിന്റെ മകനായ അഡ്വ. ജോസ് സിറിയകിന് 61 വയസായിരുന്നു. ചേര്‍ത്തല ലയണ്‍സ് ക്ലബ് പ്രസിഡന്റ്, സോണ്‍ ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അഡ്വ. ജോസ് സിറിയക് നിലവില്‍ ലയണ്‍സ് ക്ലബ് റീജണല്‍ കോര്‍ഡിനേറ്ററും ചേര്‍ത്തല കാര്‍ഡ് ബാങ്ക് ബോര്‍ഡ് മെമ്പറുമാണ്.

സംസ്‌കാര ചടങ്ങുകള്‍ 19.10. 2024 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍ നടത്തുന്നതാണ്. ഭാര്യ മിന്നി ലൂക്ക് മാന്നാനം പെരുമാലില്‍ കുടുംബാംഗം ( റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ആന്റണീസ് ജി.എച്ച്. എസ്, ആലപ്പുഴ ). മാതാവ് കുട്ടിയമ്മ കുറവിലങ്ങാട് നിധീരി ആര്യപ്പള്ളില്‍ കുടുംബാംഗമാണ്.

ഭൗതികദേഹം നാളെ രാവിലെ 6 മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മക്കള്‍ : അഡ്വ.കുര്യന്‍ കെ. ജോസ് (സിറിയക് & സിറിയക് അസോസിയേറ്റ്‌സ്, കേരള ഹൈക്കോടതി ), അഡ്വ. ലൂക്ക് കെ. ജോസ് ( അദആ & ജമൃിേലൃ,െ ങൗായമശ )

മരുമകള്‍ : അഡ്വ. അക്ഷയ സുരേഷ്.

Latest Stories

'നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ'; കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക

ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

പക്ഷികൾ 'ആത്മഹത്യ' ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം 'ജതിംഗ'

ധീരത കാട്ടി ബുംറ, പക്ഷേ കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറൽ

എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

പവലിയനിലേക്ക് ഇന്ത്യൻ നിരയുടെ മാർച്ച് ഫാസ്റ്റ്, കമന്ററി ബോക്സിൽ ശാസ്ത്രിയുടെ ക്രൂര പരിഹാസം; ഇരയായത് കോഹ്‌ലിയും കൂട്ടരും

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

'നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, അമ്മയായാലും മതി'; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീനിതി

ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി