വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയതിന് സ്വകാര്യ ബസിനും ജീപ്പിനും പിഴ ചുമത്തി ട്രാഫിക് പൊലീസ്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനും മണ്ണാര്‍ക്കാട് പൊലീസാണ് പിഴ ചുമത്തിയത്.
ബസ് പകുതിയോളം ഭാഗം വെള്ളത്തില്‍ മുങ്ങിയ രീതിയില്‍ പാലത്തിന് മുകളിലൂടെ കടന്ന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാലം മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെക്കൂടി പരിഗണിക്കാതെയാണ് സഞ്ചരിച്ചത്. ഇതേ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്.
മനഃപൂര്‍വം ജീവന് ഭീഷണിയാകുംവിധം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് കൊണ്ടാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിച്ചതായാണ് വിവരം. ബസിന് പിഴ ചുമത്തിയതിന് പുറമെ വേണ്ടി വന്നാല്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.