നെന്മാറ വേല കാണാൻ എത്തിയവരുടെ സാഹസികയാത്ര; നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്

പാലക്കാട് നെന്മാറവേല കാണാനെത്തിയ ആളുകളെ തിക്കിനിറച്ച് യാത്ര നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ബസിന് മുകളില്‍ വരെ ആളുകളെ ഇരുത്തിക്കൊണ്ട് ബസ് സര്‍വീസ് നടത്തിയത് ഗുരുതര വീഴ്ചയാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

യാത്രക്കാരെ മുകളില്‍ കയറ്റി യാത്ര നടത്തിയ രണ്ട് ബസുകള്‍ക്കെതിരെയാണ് നടപടി. സംഭവത്തില്‍ രണ്ട് ബസിന്റെയും പെര്‍മിറ്റ് റദ്ദാക്കും. ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ലൈസന്‍സും റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പാലക്കാട് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.

Read more

നെന്മാറവേലയുടെ ഭാഗമായി നടന്ന വെടിക്കെട്ട് കണ്ട് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാര്‍. തിരക്കേറിയ ബസിന് മുകളില്‍ ഇരുന്ന് ഇവര്‍ യാത്ര ചെയ്യുന്ന വീഡിലോട സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.