വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചെർഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും. ഇക്കഴിഞ്ഞ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്.

അതേസമയം വിമർശനങ്ങൾക്കിടയിലും ഇന്ന് തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങിൽ തനിക്ക് വേണ്ടി ആലപിക്കുന്ന ഗാനത്തെ നിരസിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പകരം ഇത്തരം ഘട്ടങ്ങളിലുള്ള നിരാശരായ മാധ്യമങ്ങളുടെ നീരസത്തിൻ്റെ പ്രകടനമായാണ് അദ്ദേഹം അതിനെ കണ്ടത്. ഇങ്ങനെയൊരു പാട്ട് വരുമ്പോൾ സകല കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലൊ, ആളുകൾക്ക് വല്ലാത്ത വിഷമമുണ്ടാകും സ്വാഭാവികമല്ലെ എന്നും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

തങ്ങളാരും വ്യക്തി പൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തി പൂജയുടെ ഭാ​ഗമായി ഏതെങ്കിലും കാര്യങ്ങൾ ആർക്കും നേടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. “എനിക്കെതിരെ ഇത്രയധികം വിമർശനങ്ങൾ ഉയരുമ്പോൾ, ഒരു ചെറിയ പ്രശംസ പോലും നിങ്ങൾക്ക് ഗുരുതരമായ ഹൃദയവേദന ഉണ്ടാക്കുമെന്ന് എനിക്കറിയാം.” ജനുവരി 15 ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം സംതൃപ്തമായ ചിരിയോടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തങ്ങളുടെ 100 സ്ത്രീകളെ നിരത്തി പാടിപ്പിക്കാനാണ് കെഎസ്ഇഎയുടെ പദ്ധതി. കെഎസ്ഇഎ അംഗം പൂവത്തൂർ ചിത്രസേനൻ എഴുതിയ ഗാനം പിണറായിയെ ഒരുതരം യുദ്ധവീരനായി ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്: “ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ…” എന്നാണ് പാട്ടിന്റെ തുടക്ക വരികൾ. കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും പ്രകൃതിദുരന്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിച്ചതിനും മാത്രമല്ല, കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും ഈ ഗാനം അദ്ദേഹത്തെ ആദരിക്കുന്നു. മുന്നേ ഇറങ്ങിയ ഒരു ആരാധക വീഡിയോ ഒരിക്കൽ സിപിഎം നേതാവ് പി ജയരാജനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പി കൃഷ്ണപിള്ളയോട് ഉപമിച്ചിരുന്നു. അന്ന് അത്തരം പ്രവണതകളെ രൂക്ഷമായി വിമർശിച്ചവരിൽ ഒരാളാണ് പിണറായി വിജയൻ.

Latest Stories

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

യുജിസി കരട് നിര്‍ദേശം ഫെഡറല്‍ വിരുദ്ധം; സംസ്ഥാനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തും; രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തും; കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് എംവി ഗോവിന്ദന്‍

ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും

നെയ്യാറ്റിൻകര ഗോപന്റെ മരണകാരണം അവ്യക്തമെന്ന് ഫോറൻസിക് ഡോക്ടർമാർ; രാസപരിശോധനാഫലം നിർണായകം

പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതിന് കാരണം പഴയ രീതിയെന്ന് രാകേഷ് റോഷൻ

വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം

'ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല'; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞ സംഭവം, ഒടുവിൽ വിശദീകരണ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു