ക്രൂര കൃത്യങ്ങള്‍ ഒന്നൊന്നായി അഫാന്‍ വിവരിച്ചു; കസ്റ്റഡി കാലാവധി അവസാനിച്ചതോടെ തിരികെ ജയിലിലേക്ക്

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേസ് പ്രതി അഫാനെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ ജയിലിലേക്ക് മാറ്റി. പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസില്‍ ആണ് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയെ വിവിധ ഇടങ്ങളിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഭാവഭേദമില്ലാതെ അഫാന്‍ പൊലീസിന് ക്രൂര കൃത്യത്തെ കുറിച്ച് വിവരിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുത്തശി സല്‍മാ ബീവിയുടെ വീട്ടിലും ലത്തീഫിന്റെ വീട്ടിലും ആയുധം വാങ്ങിയ ഹാര്‍ഡ് വെയര്‍ ഷോപ്പിലും ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. 80,000 രൂപ ലത്തീഫില്‍ നിന്ന് പ്രതി കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചതാണ് വൈരാഗ്യത്തിന് കാരണമായത്.

മുത്തശി സല്‍മാ ബീവിയുടെ സ്വര്‍ണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നെന്നും പ്രതി മൊഴി നല്‍കി. അഫാന്‍ അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തിയത്. അഫാനെ കണ്ടയുടന്‍ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി.

തുടര്‍ന്ന് ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫിന്റെ തലയില്‍ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നില്‍ ചെന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Latest Stories

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍

മധ്യപ്രദേശിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഡീൻ കുര്യക്കോസ്, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

നിങ്ങള്‍ എന്തിന് ബില്‍ തടയാന്‍ ശ്രമിക്കുന്നു; മുനമ്പത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ലെന്ന് കിരണ്‍ റിജിജു

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കിരൺ കുമാറിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം