'എൻഡോസൾഫാന്റെ ദുരന്തഫലം നിലനിൽക്കുക ആറുവർഷം മാത്രം', 2011ന് ശേഷം എൻഡോസൾഫാൻ ബാധിച്ചവർ ദുരിത പട്ടികയിൽ നിന്ന് പുറത്താകും; വിവാദ ഉത്തരവിറക്കി സർക്കാർ

2011ന് ശേഷം എൻഡോസൾഫാൻ ബാധിച്ചവരെ ദുരിതബാധിത പട്ടികയിൽ നിന്ന് പുറത്താക്കാന്‍ ഉത്തരവിറക്കി സർക്കാർ. എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ചത് 2005 ഒക്ടോബർ 25നാണെന്നും കീടനാശിനിയുടെ ദുരന്തഫലം ആറുവർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. ദുരിതബാധിതർ സർക്കാർ ഉത്തരവിനെതിരെ സമരത്തിനൊരുങ്ങുകയാണ്.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയാണ് വിവാദ ഉത്തരവിനെതിേര സമര രംഗത്തിറങ്ങുന്നത്. ആദ്യഘട്ടമായി ഡിസംബർ ഒന്നിന് രാവിലെ 10ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും. 2011 ഒക്ടോബർ 25നു ശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ചത് 2005 ഒക്ടോബർ 25നാണെന്നും കീടനാശിനിയുടെ ദുരന്തഫലം ആറുവർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.

ന്യൂഡൽഹി എയിംസ്, ബെംഗളൂരു നിംഹാൻസ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, വെല്ലൂർ സിഎംസി എന്നിവിടങ്ങളിലെ ന്യൂറോളജിസ്റ്റുൾപ്പെടെയുള്ള ഒൻപതംഗ ഡോക്ടർമാരുടെ സംഘത്തിന്റ കണ്ടെത്തലനുസരിച്ചാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.

പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ 1978 മുതൽ 1998 വരെ തുടർച്ചയായി എൻഡോസൾഫാൻ കീടനാശിനി തളിച്ചിരുന്നു. ഹെലികോപ്റ്ററിലായിരുന്നു തളിക്കൽ. ഈ കീടനാശിനിപ്രയോഗം 1998ൽ ഹൊസ്ദുർഗ് മുൻസിഫ് കോടതിയും 1999ൽ ഹൈക്കോടതിയും സ്റ്റേ ചെയ്തു. അതിനുശേഷം ഈ ജില്ലയിൽ എൻഡോസൾഫാൻ പ്രയോഗം ഉണ്ടായിട്ടില്ല.

പതിനൊന്നുവർഷത്തിനു ശേഷം 2010ൽ സർക്കാർ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻവിഭാഗം മേധാവിയായി വിരമിച്ച ഡോ. ടി ജയകൃഷ്ണനുൾപ്പെടെയുള്ള മൂന്നംഗസമിതി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെത്തി പരിശോധന നടത്തിയപ്പോൾ വെള്ളത്തിലും മണ്ണിലും ആളുകളുടെ രക്തത്തിലുമെല്ലാം എൻഡോസൾഫാൻ കീടനാശിനിയുടെ അംശം കണ്ടെത്തി. ആ കണ്ടെത്തലിനുശേഷമാണ് സർക്കാർ ദുരിതബാധിത പട്ടികയുണ്ടാക്കിയത്.

നേരത്തെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയ വാർത്ത ഏറെ ചർച്ചായയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്ന് കുടിശിക കൊടുത്തുതീ‍ർക്കാൻ തീരുമാനമായിരുന്നു. ഏഴ് മാസത്തെ കുടിശികയടക്കമായിരുന്നു ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ എത്തിയത്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും