തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ജയിലില്‍ പോകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ വന്‍ അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. നാഗ്പൂരില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തുള്ള “അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍” എന്നിവയെ കുറിച്ചാണ് രാഹുല്‍ പ്രസംഗത്തില്‍ ഉടനീളം പ്രതിപാദിച്ചത്. മോദി സര്‍ക്കാര്‍ 50 കോടി രൂപ വരുന്ന ഓരോ റഫാല്‍ ജെറ്റിനും 1,600 കോടി രൂപയാണ് മുടക്കിയത്. മോദി നേരിട്ട് ഫ്രഞ്ച് സര്‍ക്കാരുമായി ഇടപെട്ടു. അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അത് അറിഞ്ഞിരുന്നില്ല. പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകളില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പരീക്കര്‍ ഈ കരാറില്‍ ചില തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അറിഞ്ഞു. ഇത് അദ്ദേഹവും പല തവണ പല രീതിയില്‍ വ്യക്തമാക്കി.
അനില്‍ അംബാനി, വിജയ് മല്യ, ഗൗതം അദാനി, നിരവ് മോഡി, മെഹുല്‍ ചോക്‌സി തുടങ്ങിയവരെ രക്ഷപ്പെടാന്‍ മോദി സര്‍ക്കാര്‍ സഹായിച്ചു. അവര്‍ കോടിക്കണക്കിന് രൂപയുമായി രക്ഷപ്പെട്ടപ്പോള്‍ മോദി മൗനം പാലിക്കുകയായിരുന്നു. മോദി അവരെ ഭായി എന്നാണു വിളിക്കുന്നത്. മോദി അയാളെ കാവല്‍ക്കാരനാണ് പറയുന്നത്. പ്രധാനമന്ത്രിയാക്കുന്നതിനല്ല. തിരഞ്ഞെടുപ്പിനു ശേഷം അന്വേഷണം നടക്കും. ചൗക്കിദാര്‍ ജയിലില്‍ പോകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.