കരുവന്നൂരിന് പിന്നാലെ സംസ്ഥാനത്ത് 12 ബാങ്കുകള്‍ കൂടി; ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച് ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്കിന് പിന്നാലെ സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ വിശദാംശങ്ങള്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് മറ്റ് ബാങ്കുകളുടെ വിവരങ്ങള്‍ സമര്‍പ്പിച്ചത്.

ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്‍, ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്ക്, അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, മൂന്നിലവ് സഹകരണ ബാങ്ക് തുടങ്ങിയ ഇടങ്ങളിലാണ് ഇഡി ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read more

അതേ സമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്ന് ഇഡി വ്യക്തമാക്കി. അന്വേഷണത്തില്‍ പലരുടെയും മൊഴികളില്‍ നിന്നും ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഉള്‍പ്പെടെ സമന്‍സ് അയയ്ക്കും.