അഗ്‌നിപഥ്: മൂവായിരം ഒഴിവുകളിലേക്ക് 7.7 ലക്ഷം അപേക്ഷകള്‍, അരലക്ഷത്തിലേറെ സ്ത്രീകള്‍

അഗ്‌നിപഥ് പദ്ധതിയില്‍ നാവികസേനയിലേക്കു മാത്രം ഏഴു ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍. ഈ വര്‍ഷം വരുന്ന മൂവായിരം ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകള്‍ എത്തിയത്. തൃശൂരില്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സേനയില്‍ ആദ്യമായി വനിതകളെ നിയമിക്കുന്ന പഴ്‌സനല്‍ ബിലോ ഓഫിസര്‍ തസ്തികയിലേക്കു മാത്രം അമ്പതിനായിരത്തിലധികം പേര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Read more

അഗ്‌നിപഥ് പദ്ധതി നടപ്പാക്കല്‍ ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ലെന്നും രണ്ടു വര്‍ഷമായി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നതിനാല്‍ ഇതേപ്പറ്റി കൃത്യമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.