ആധുനിക കൃഷി പഠനം: കൃഷിമന്ത്രി പി.പ്രസാദും 20 കര്‍ഷകരും മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിലേക്ക്; രണ്ടു കോടി അനുവദിച്ച് സര്‍ക്കാര്‍

ധുനിക കൃഷി രീതി പഠിക്കാന്‍ ഇസ്രയേലിലേക്ക് കേരളത്തിലെ കൃഷി മന്ത്രി പി. പ്രസാദും 20 കര്‍ഷകരും. ഇതിനായി രണ്ടു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥരുടെ സംഘവും രണ്ട് മാധ്യമ പ്രവര്‍ത്തകരുമാണ് സര്‍ക്കാര്‍ ചെലവില്‍ ഇസ്രയേലിലേക്ക് പോകുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് സന്ദര്‍ശനം.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മന്ത്രിക്കൊപ്പം പോകുന്ന കര്‍ഷകരെ തെരഞ്ഞെടുത്തത്. ഇ-മെയിലൂടെ ലഭിച്ച 34 അപേക്ഷകരില്‍ നിന്നാണ് യാത്രയ്ക്കുള്ള 20 കര്‍ഷകരെ തെരഞ്ഞെടുത്തതെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി.

ഉദ്യോഗസ്ഥരില്‍ ആരൊക്കെ മന്ത്രിക്കൊപ്പം പോകുമെന്ന് പിന്നീട് അറിയിക്കുമെന്ന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍ , ആധുനിക കൃഷി ഫാമുകള്‍, കാര്‍ഷിക വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സംഘം സന്ദര്‍ശിക്കും. തെരഞ്ഞെടുത്ത കര്‍ഷകരില്‍ ചിലരുടെ വിമാന ടിക്കറ്റിന്റെ ചെലവ് വഹിക്കുന്നത് അവര്‍ തന്നെയാണെന്നും ഒരു കര്‍ഷകന് കുറഞ്ഞത് 3 ലക്ഷം രൂപയാണ് ചെലവു വരികയെന്നും കൃഷി വകുപ്പ് വ്യക്തമാക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ