എഐ ക്യാമറ നിരീക്ഷണം: ഒരു ദിവസം കൊണ്ട് നിയമലംഘനം കുറഞ്ഞുവെന്ന് കണക്കുകള്‍, തിങ്കളാഴ്ച മുതല്‍ നോട്ടീസ്

എഐ ക്യാമറ നിരീക്ഷണം വന്നതോടെ നിയമലംഘനം കുറഞ്ഞുവെന്ന് കണക്കുകള്‍. ഇന്നലെയാണ് എഐ ക്യാമറകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവര്‍ക്കുള്ള നോട്ടീസ് തിങ്കളാഴ്ച മുതല്‍ അയച്ച് തുടങ്ങും.

പിഴക്ക് പകരം ഒരു മാസം ബോധവത്കരണം നടത്താനാണ് തീരുമാനം. നിയമലംഘകര്‍ക്ക് അടുത്ത മാസം 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മെയ് 20 മുതല്‍ പിഴയീടാക്കും. ബോധവത്കരണം നല്‍കാതെ പിഴയീടാക്കുന്നവെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം കഴിഞ്ഞ് പിഴയീടാക്കാന്‍ തീരുമാനിച്ചത്.

ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഒരു മാസം 95,000 പേര്‍ പ്രതിദിനം നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. വലിയ പിഴ വരുന്നുവെന്ന പ്രചാരണത്തോടെ ആയിരുന്നു എഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത്. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിയമലംഘകരുടെ എണ്ണം കുറഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ മാസം 17ന് 45,0552 പേരും 18ന് 42,1001 പേരുമാണ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചത്. 19ന് നിയമലംഘകരുടെ എണ്ണം 39,7488 ആയി കുറഞ്ഞു. ഉദ്ഘാടനം ശേഷം എത്ര പേര്‍ ഐഎ ക്യാമറയില്‍ കുരുങ്ങിയെന്ന കണക്ക് മോട്ടോര്‍ വാഹനവകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ