മടമുറിഞ്ഞതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കവും കൃഷിനാശവും. കൈനകരിയില്‍ നാനൂറിലധികം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവറുടെ എണ്ണം മൂവായിരമായി.
വീടുകള്‍ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കുട്ടനാട്ടുകാര്‍. അകംവരെ വെള്ളം നിറഞ്ഞു. കൈനകരിയില്‍ കനകാശ്ശേരി പാടശേഖരത്തില്‍ മടവീണതിനെ തുടര്‍ന്നാണ് വലിയകരി, മീനപ്പള്ളി പാടങ്ങള്‍ നിറഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെ വീടുകള്‍ മുങ്ങി.
ആലപ്പുഴ നഗരത്തില്‍ ആരംഭിച്ച ദുരിതാശ്വാസ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്. മന്ത്രി തോമസ് ഐസക്കും കലക്ടര്‍ അദീല അബ്ദുല്ലയും നേതൃത്വം നല്‍കി. 550 ഏക്കറോളം കൃഷി നശിച്ചു. പല പാടങ്ങളും മടവീഴ്ച്ച ഭീഷണിയില്‍ ആണ്