മസ്കറ്റ്- കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർഇന്ത്യ

മസ്കറ്റ്- കേരള സർവീസുകൾ ഈ മാസം 29 മുതൽ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 29 മുതൽ ജൂൺ ഒന്നുവരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധി ദിനങ്ങളിലും യാത്രചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.

ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെ സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് ഇത്തരത്തിൽ തടസ്സപ്പെടുക.

മെയ് 29നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.

ഒപ്പം ജൂൺ 8,9 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്കറ്റില്ക്കുളള രണ്ട് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്കറ്റിലേക്കും തിരിച്ചും എന്ന നിലയിൽ ലയിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കുമുള്ള സർവീസുകളും ലയിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന വിശദീകരണം.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍