നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയര്‍ ഇന്ത്യ; നഷ്ടപരിഹാരത്തിന് സമയം അനുവദിക്കണമെന്ന് കമ്പനി

വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് നാട്ടിലെത്താന്‍ സാധിക്കാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് കമ്പനി അധികൃതര്‍ കുടുംബവുമായി ബന്ധപ്പെട്ടത്. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സമയം അനുവദിക്കണമെന്ന് കമ്പനി ഇ-മെയിലിലൂടെ കുടുംബത്തോട് ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ ദുഖത്തോട് പങ്കുചേരുന്നുവെന്ന് അറിയിച്ച കമ്പനി രാജേഷിന്റെ കുടുംബം ആവശ്യപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതായും കുടുംബം വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം നേരത്തെ അയച്ച ഇ-മെയില്‍ സന്ദേശത്തിന് മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 7ന് ആയിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഭാര്യ അമൃത പിറ്റേ ദിവസം ഒമാനിലേക്ക് ടിക്കറ്റെടുത്തിരുന്നെങ്കിലും വിമാന സര്‍വീസ് മുടങ്ങിയതിനാല്‍ യാത്ര സാധ്യമായില്ല. വീണ്ടും അമൃത ടിക്കറ്റെടുത്തെങ്കിലും സര്‍വീസ് മുടങ്ങിയതോടെ യാത്രയും അവസാനിച്ചു. 13ന് രാവിലെ രാജേഷ് മരിച്ചു.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ