എടയാർ സുഡ് കെമി കമ്പനിയിൽ നിന്നും രാസമാലിന്യം കലർന്ന പുക പുറത്തേക്ക് വിട്ടു; പ്രദേശവാസികൾ ആശങ്കയിൽ

എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സുഡ് കെമി എന്ന കമ്പനിയിൽനിന്നും രാസമാലിന്യം കലർന്ന പുക പുറത്തേക്ക് വിട്ടു. കഴിഞ്ഞ ദിവസം രാവിലെയാണ് കമ്പനിയിലെ പുകക്കുഴയിൽ നിന്നും മഞ്ഞ നിറത്തിലുള്ള പുക പുറത്തുവരുന്നതായി ശ്രദ്ധയിൽ പെട്ടത്. അന്തരീക്ഷമാകെ പുക നിറഞ്ഞതിന്റെ ആശങ്കയിലാണ് പ്രദേശ വാസികൾ.

പൊല്യൂഷൻ കൺട്രോൾ ബോഡിലെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുവാൻ വിളിച്ചിച്ചിട്ട ഫോണെടുത്തില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. പ്രദേശത്ത് മാലിന്യപ്രശ്നം രൂക്ഷമായതിനെത്തുടർന്ന് നാട്ടുകാർ പൗരസമിതിയുണ്ടാക്കി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും രാസമാലിന്യം പുറത്തേക്ക് പടർന്നത്.

View this post on Instagram

A post shared by SouthLive (@southlive_ml)

View this post on Instagram

A post shared by SouthLive (@southlive_ml)

യുണൈറ്റഡ് കാറ്റ്ലീസ്റ്റ് ഇന്ത്യ എന്നപേരിൽ പ്രവർത്തിച്ചിരുന്ന കമ്പനി പിന്നീട് സുഡ് കെമി എന്ന് പേരുമാറ്റിയാണ് പ്രവർത്തിക്കുന്നത്. കമ്പനിയിൽ നിന്നും രാസമാലിന്യം കലർന്ന ജലം പൈപ്പിലൂടെ ഓടയിലേക്ക് തള്ളി പെരിയാറിലേക്ക് ഒഴിക്കി വിടുന്ന സ്ഥിതിയുണ്ടായിരുന്നു. നാട്ടുകാർ ഇടപെട്ട് അത് തടയുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലൂഷൻ കൺട്രോൾ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ഇതുവരെ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.സർക്കാരും കണ്ടില്ലെന്ന് നടിച്ച മട്ടാണ്.  ഈ സാഹചര്യത്തിലാണ് വീണ്ടും രാസമാലിന്യം കലർന്ന പുക പുറത്തേക്ക് വിട്ടത്. എടയാർ പ്രദേശത്ത് രൂക്ഷമായി മാറിയ പരിസ്ഥിതി മലിനീകരണത്തിന് സുഡ് കെമി എന്ന കമ്പനിയാണ് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികൃതർ ഇക്കാര്യത്തിൽ ഇനിയെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest Stories

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍