തിരുവനന്തപുരത്തെ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു.

വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്‍റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിന്‍റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് ചെമ്പകശ്ശേരി സ്വദേശി ഷിനിക്ക് നേരെ വീട്ടിൽ വെച്ച ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. രജിസ്ട്രേഡ് കൊറിയര്‍ ആണെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

കൈവെള്ളക്ക് പരിക്കേറ്റ ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.

Latest Stories

പാക് പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, തുടര്‍ ചര്‍ച്ചകള്‍ നാളെ, മൂന്ന് സേനകളും സംയുക്തമായി പ്രവര്‍ത്തിച്ചുവെന്നും പ്രതിരോധ സേന

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കി.മീ ചുറ്റളവില്‍ റെഡ് സോണ്‍, തലസ്ഥാന നഗരിയില്‍ ഡ്രോണ്‍ പറത്തുന്നതിന് നിയന്ത്രണം

ഇന്ത്യയുടെ തിരിച്ചടിയില്‍ 40ഓളം പാക് സൈനികര്‍ കൊല്ലപ്പെട്ടു, 9 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും പ്രതിരോധ സേന

ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങള്‍ മാത്രം, ഇന്ത്യയുടെ തിരിച്ചടി കൃത്യവും നിയന്ത്രിതവും, ഒമ്പതിലധികം തീവ്രവാദകേന്ദ്രങ്ങള്‍ തകര്‍ത്തു, നൂറിലധികം ഭീകരരെ വധിച്ചു

INDIAN CRICKET: അവന് പകരം മറ്റൊരാള്‍ അത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാവും, ആ താരം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തത്, തുറന്നുപറഞ്ഞ് മുന്‍താരം

യുക്രൈനുമായി നേരിട്ട് ചര്‍ച്ചയാകാമെന്ന് പുടിന്‍; പോസിറ്റിവ് തീരുമാനം, പക്ഷേ ആദ്യം വെടിനിര്‍ത്തല്‍ എന്നിട്ട് ചര്‍ച്ചയെന്ന് സെലന്‍സ്‌കി

വടകരയിൽ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരായ 4 പേർക്ക് ദാരുണാന്ത്യം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ, പൈസ തരാനുള്ള നിർമാതാക്കളും മറ്റുള്ളവരുമാണ് എന്നെക്കുറിച്ച് പറയുന്നത്: ശ്രീനാഥ് ഭാസി

റൊണാൾഡോയും മെസിയും കൊമ്പന്മാർ, രണ്ട് പേരെയും നേരിട്ടിട്ടുണ്ട്, മിടുക്കൻ പോർച്ചുഗൽ താരം തന്നെയാണ്; ഇതിഹാസ ഗോൾകീപ്പർ പറയുന്നത് ഇങ്ങനെ

'ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി'; പ്രതികൾ പിടിയിൽ