ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി കാലം കാത്തുവെച്ച മറുപടിയെന്ന് സംവിധായക ഐഷ സുല്‍ത്താന. ഇത് വിധിയല്ലെന്നും എഎപിയുടെ തന്നെ എ ടീമായ ബിജെപി തന്ന പതിനെട്ടിന്റെ പണിയാണ്. ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഒരു ദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്നും ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ കുറിച്ചു.
ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പണ്ട് കോണ്‍ഗ്രസ്സ് വിമുക്ത ഭാരതം സ്വപ്നം കണ്ട് ബിജെപിയെന്ന എ ടീമും ബിടീമായ എഎപികൂടി ഒത്തു കളിച്ചപ്പോള്‍ കാലം ഒരിക്കല്‍ മറുപടി തരുമെന്ന് കരുതിയില്ല അല്ലെ? ഇത് വിധിയല്ല നിങ്ങളുടെ തന്നെ എ ടീം നിങ്ങള്‍ക്ക് തന്ന പതിനെട്ടിന്റെ പണിയാണ്…
എഎപിയെ ആപ്പ് വെച്ചു ചതിച്ചത് എഎപിയുടെ തന്നെ എ ടീം ആയ ബിജെപി തന്നെയാണ്…
ഇനി ഇത് കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും തമ്മില്‍ തല്ലിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു പറഞ്ഞു തള്ളാതിരിക്കുക കാരണം അരി ഭക്ഷണം കഴിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും മനസിലാവുന്ന കാര്യമാണ്. ബിജെപി എ ടീമും എഎപിയുടെ ബി ടീമും തമ്മിലുള്ള ഗൈയിം
Read more
ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്‍ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഒരുദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്ന്, ഇതിപ്പോ അനുഭവമേ ഗുരു… എന്നതാണല്ലോ… ചൊല്ല്.