മദ്യനയം പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി; കെ. പി രാജേന്ദ്രനെ പിന്തുണച്ച് ബിനോയ് വിശ്വം

കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി. തീരുമാനം ഇടത് നയത്തിന് വിരുദ്ധമാണ് വിദേശ മദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. കള്ള ചെത്ത് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. രാജേന്ദ്രന്റെ അഭിപ്രായത്തെ പിന്തുണച്ച് ബിനോയ് വിശ്വം എംപിയും രംഗത്തെത്തി. പറയേണ്ടതെല്ലാം രാജേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യ ഷോപ്പുകള്‍ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെപി രാജേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ കൂടുതല്‍ വിദേശ മദ്യശാകലകള്‍ ആരംഭിക്കുന്നതോടൊപ്പം വീര്യം കുറഞ്ഞ മദ്യ ഉല്‍പാദനത്തിനും മുന്‍ തൂക്കം നല്‍കുന്നുണ്ട്. പുതുതായി 170 ഓളം ഔട്ട്ലറ്റുകള്‍ ആരംഭിക്കണമെന്ന ബിവ്റജസ് കോര്‍പറേഷന്റെ നിര്‍ദേശത്തിനും അനുമതിയായി.

ഐ.ടി പാര്‍ക്കുകളിലെ റസ്റ്ററന്റുകളില്‍ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും. 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസന്‍സ് നല്‍കുന്നത്. ടൂറിസം മേഖലയില്‍ കൂടുതല്‍ ഔട്ട്ലറ്റുകള്‍ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. പഴവര്‍ഗങ്ങള്‍ സംഭരിക്കുന്നതും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതും ബവ്റിജസ് കോര്‍പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതില്‍ തീരുമാനമെടുത്തില്ല.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ