അജ്മല്‍ നിരവധി തവണ നിര്‍ബന്ധിച്ച് ലഹരി നല്‍കി; 20 ലക്ഷവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; ആണ്‍സുഹൃത്തിനെ തള്ളിപ്പറഞ്ഞ് ഡോ ശ്രീക്കുട്ടി

കൊല്ലം മൈനാഗപ്പള്ളിയില്‍ തിരുവോണ നാളില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിനെതിരെ മൊഴി നല്‍കി കൂട്ടുപ്രതി ഡോ ശ്രീക്കുട്ടി. അജ്മല്‍ തനിക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് മൊഴി.

വാഹനം ഇടിച്ച ശേഷം സ്‌കൂട്ടര്‍ യാത്രക്കാരി കാറിനടിയില്‍ കുടുങ്ങിയത് തനിക്ക് അറിയില്ലായിരുന്നു. താന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടിട്ടില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ മുന്നോട്ടെടുത്തുവെന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ശ്രീക്കുട്ടി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.

അജ്മല്‍ തന്റെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തതായും ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞു. ആറ് മാസത്തിനിടെ അജ്മല്‍ തന്റെ 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായും ഇത് തിരികെ വാങ്ങാനാണ് ഇയാള്‍ക്കൊപ്പം തുടര്‍ന്നത്. ഇതിനിടെ അജ്മല്‍ പല തവണ തനിക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു.

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് വാഹനം കയറ്റിയിറക്കിയതില്‍ തനിക്ക് പങ്കില്ല. സംഭവം നടന്ന ദിവസം സുഹൃത്തിന്റെ വീട്ടില്‍ വച്ച് അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നും ശ്രീക്കുട്ടി പറയുന്നു. എന്നാല്‍ ഇരുവരും താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയിലും വീടുകളിലും നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആവശ്യമായ ട്യൂബും കണ്ടെത്തിയതായി പൊലീസ് പറയുന്നു.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം