മറിയക്കുട്ടിയെക്കുറിച്ച് വ്യാജ വാർത്ത നൽകിയ സംഭവം; ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എ കെ ബാലൻ

സംസ്ഥാന സർക്കാർ അനുവദിച്ച ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ചിറങ്ങിയ അടിമാലി 200 ഏക്കറിലെ മറിയക്കുട്ടിയെപ്പറ്റി തെറ്റായ വാർത്തയെഴുതിയ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടിയെടുക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പെൻഷൻ മുടങ്ങിയതോടെ മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചത്.

മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങിയത്.സംഭവം വാർത്തയായതോടെ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ദേശാഭിമാനി തന്നെ വ്യാജ വാർത്തയുമായി രംഗത്തെത്തുകയായിരുന്നു. മറിയക്കുട്ടിയുടെ മകൾ വിദേശത്താണെന്നും, ഇവർക്ക് സ്വന്തമായി അധികം ഭൂമിയുണ്ടെന്നും, ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നുമാണ് വാർത്തയിൽ പറഞ്ഞത്. വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെ ദേശാഭിമാനി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ തനിക്കെതിരെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിനെതിരെ മറിയക്കുട്ടി നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. മക്കളെകുറിച്ചും ശരിയല്ലാത്ത കാര്യങ്ങള്‍ പത്രത്തിലിട്ടു. പീന്നിടിതെല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കൂടി ചെയ്തപ്പോള്‍ തനിക്കും കുടുംബത്തിനും മാനക്കേടുണ്ടായി. അതിനാല്‍ കോടതി ഇടപെട്ട് ചെയ്തവരെ ശിക്ഷിക്കുകയും തനിക്ക് നഷ്ടപരിഹാരം വാങ്ങിതരുകയും ചെയ്യണം എന്നാണ് മറിക്കുട്ടിയുടെ ആവശ്യം.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം