ശബരിമല പരാമര്‍ശത്തില്‍ എതിരെ പരാതി നൽകി എ.കെ ബാലൻ; അങ്ങനൊന്നും വിരട്ടേണ്ടെന്ന് മറുപടി നൽകി സുകുമാരൻ നായർ

ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി എ കെ ബാലൻ. മുഖ്യമന്ത്രിക്ക് അയ്യപ്പകോപം ഉണ്ടാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണ്. പ്രതിപക്ഷം ഭരണഘടനയെ വെല്ലുവിളിക്കുന്നു എന്നും എ കെ ബാലന്‍ പരാതിയില്‍ പറയുന്നു.

വോട്ടെടുപ്പ് തുടങ്ങി അരമണിക്കൂറിനകമാണ് ഈ തെരഞ്ഞെടുപ്പ് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമായി കാണണമെന്ന് യുഡിഎഫ് നേതാക്കളും എന്‍എസ്എസ് നേതാവും പറഞ്ഞത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണ്. വിശ്വാസികളുടെ വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുപക്ഷമുന്നണിയേയും സ്ഥാനാര്‍ത്ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, ആര്‍പി ആക്ടിന് വിരുദ്ധവുമാണെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.

പരാതിക്കെതിരെ സുകുമാരന്‍ നായര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഈശ്വരവിശ്വാസം എന്ന വാക്ക് ഉപയോഗിക്കാന്‍ പോലും പറ്റില്ല എന്നാണ് ഈ പറയുന്നതിന്റെ അര്‍ത്ഥമെന്ന് ജി സുകുമാരന്‍ നായര്‍ ചോദിച്ചു. അതാണ് എ കെ ബാലന്റെ പരാതിയില്‍ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം അദ്ദേഹത്തിന്‍രെ വഴി നോക്കിക്കോട്ടെ. വിശ്വാസം എന്നു പറയാന്‍ പോലും ഈ നാട്ടില്‍ ആര്‍ക്കും അവകാശമില്ലെന്നാണ് എകെ ബാലന്റെ തീരുമാനമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ഇതിന് മറുപടി വിശ്വാസികള്‍ നല്‍കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം ഞങ്ങളുടെ ജീവവായുവാണ്. അങ്ങനൊന്നും വിരട്ടേണ്ട. വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് ഈ നാട്ടിലെ ബഹുഭൂരിപക്ഷം തീരുമാനിച്ചുകൊള്ളും. അതിനെ തൊടാന്‍ ആരു ശ്രമിച്ചാലും പറയും. അതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് തീരുമാനിക്കേണ്ടവര്‍ തീരുമാനിച്ചോട്ടെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Latest Stories

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം