എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനം; തോമസ് കെ തോമസ് പകരം മന്ത്രിസഭയില്‍, പ്രഖ്യാപനം ഉടൻ

സംസ്ഥാനത്ത് മന്ത്രിസഭയില്‍ വീണ്ടും മാറ്റങ്ങള്‍. എന്‍സിപിയുടെ എ.കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനമായി. മന്ത്രിസഭയില്‍ തോമസ് കെ തോമസ് പകരക്കാരനാകും. പ്രഖ്യാപനം ഒരാഴ്ച്‌ചയ്ക്കകം ഉണ്ടായേക്കും. അതേസമയം ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

വനം-വന്യജീവി വകുപ്പ് മന്ത്രിയായിരുന്നു എകെ ശശീന്ദ്രന്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തിലാണ് എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനമായത്. അതേസമയം അന്തിമ തീരുമാനം പവാറിൻ്റേതെന്ന് പി.സി ചാക്കോ പറഞ്ഞു.

പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. വിഷയത്തില്‍ ഇടപെടില്ലെന്നും തീരുമാനം എന്‍സിപിയുടേതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

അതേസമയം ദേശീയ അധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ നേതൃത്വങ്ങള്‍ ശശീന്ദ്രനെതിരെ നിലപാടെടുത്തിരുന്നു. ഇതുകൂടാതെ സംസ്ഥാന നേതൃത്വവും ശശീന്ദ്രനെ പിന്തുണച്ചില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനം ഒഴിയാന്‍ ശശീന്ദ്രന്‍ തയ്യാറായത്.

Latest Stories

ഒരുങ്ങിയിരുന്നോ ഓസീസ് കോഹ്‌ലിയുമായിട്ടുള്ള അങ്കത്തിന്, കാണാൻ പോകുന്നത് കിങ്ങിന്റെ പുതിയ മോഡ്; താരം നെറ്റ്സിൽ നൽകിയത് വമ്പൻ സൂചന

ആര്‍ക്കും പരിഹരിക്കാനാകാത്ത വിടവ്; സ്വകാര്യത മാനിക്കണം; എആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു; ഏറെ വിഷമമെന്ന് സെറ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുന്നു; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ദയവ് ചെയ്ത് ആ ഇന്ത്യൻ താരത്തെ മാത്രം ചൊറിയരുത്, അങ്ങനെ ചെയ്താൽ അവൻ കയറി മാന്തും; ഓസ്‌ട്രേലിയക്ക് ഉപദ്ദേശവുമായി ഷെയ്ൻ വാട്സൺ

ലയണൽ മെസി കേരളത്തിലേക്ക്; ഫുട്ബോൾ ആരാധകർക്ക് ഇത് വമ്പൻ വിരുന്ന്; സംഭവം ഇങ്ങനെ

വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ; ആ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് മുഖ്യമന്ത്രി

BGT 2024-25;"ഞാൻ ഓസ്‌ട്രേലിയയെ വീഴ്ത്താൻ പോകുന്നത് ആ ഒരു തന്ത്രം ഉപയോഗിച്ചാണ്": ജസ്പ്രീത്ത് ബുമ്ര

കൊല്ലത്തിന് ഇത് അഭിമാന നേട്ടം; രാജ്യത്ത് ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കോടതി

സഞ്ജുവിന് വീണ്ടും രാജയോഗം; കേരളത്തിനെ ഉന്നതങ്ങളിൽ എത്തിക്കാൻ താരം തയ്യാർ; സംഭവം ഇങ്ങനെ

കലാപാഹ്വാനം നടത്തി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എഐവൈഎഫ്