എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് പകരം മന്ത്രി സഭയില്‍

സംസ്ഥാനത്ത് മന്ത്രി സഭയില്‍ വീണ്ടും മാറ്റങ്ങള്‍. എന്‍സിപിയുടെ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയും. വനം-വന്യജീവി വകുപ്പ് മന്ത്രിയായിരുന്നു എകെ ശശീന്ദ്രന്‍. എന്‍സിപി ദേശീയ അധ്യക്ഷന്‍ വിളിച്ച യോഗത്തിലാണ് എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിന് മന്ത്രി സ്ഥാനം നല്‍കാന്‍ തീരുമാനമായത്. ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നല്‍കിയിരുന്നു. രണ്ടര വര്‍ഷം എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. വിഷയത്തില്‍ ഇടപെടില്ലെന്നും തീരുമാനം എന്‍സിപിയുടേതാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

അതേസമയം ദേശീയ അധ്യക്ഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ നേതൃത്വങ്ങള്‍ ശശീന്ദ്രനെതിരെ നിലപാടെടുത്തിരുന്നു. ഇതുകൂടാതെ സംസ്ഥാന നേതൃത്വവും ശശീന്ദ്രനെ പിന്തുണച്ചില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനം ഒഴിയാന്‍ ശശീന്ദ്രന്‍ തയ്യാറായത്.

മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് എകെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി എകെ ശശീന്ദ്രനും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

Latest Stories

BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍