ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഒളിവില്‍; തേടിയിറങ്ങി പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘം

ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ രജീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിത നേതാവ് ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിലാണ് കേസ്.

ആകാശും സൂഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും ഒളിവിലാണ്. ആകാശ് ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പേരുടെയും ഫോണുകള്‍ നിശ്ചലമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള പരിശോധനയും വിജയിച്ചിട്ടില്ല.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സ്ത്രീത്വത്തെ അപമാനിച്ചതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി.വിനീഷിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം നടക്കുന്നുണ്ട്. അതേസമയം പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ