ആകാശ് തില്ലങ്കേരിയേയും കൂട്ടാളിയെയും കാപ്പ ചുമത്തി ജയിലില്‍ അടച്ചു

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലില്‍ അടച്ചു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ നേതാവിനെതിരായ മോശം പരാമര്‍ശത്തിന് ആകാശിനെതിരെ കേസെടുത്തിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ നാലുമണിക്ക്് ഇരുവരെയും എത്തിച്ചു. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേണ്ടി വരും.

ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.

ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരം താന്‍ നടത്തിയതാണെന്ന തരത്തില്‍ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ