മകളുടെ പേരിടൽ ചടങ്ങിനായി വീട്ടിലെത്തിയപ്പോള്‍ ആകാശ് തില്ലങ്കേരി പിടിയില്‍; വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു

മുന്‍ ഡിവൈഎഫ്‌ഐ നേതാവായ ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍. ഗുണ്ടാ ആക്ട് പ്രകാരം മുഴക്കുന്ന് പൊലീസാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരി പുറത്തിറങ്ങിയത് കഴിഞ്ഞ 27നാണ്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ആകാശ് തില്ലങ്കേരി.

കാപ്പ തടവുകാരനായി വിയ്യൂര്‍ ജയിലില്‍ കഴിയവേ അസിസ്റ്റന്റ് സൂപ്രണ്ടിനെ മര്‍ദിച്ച സംഭവത്തില്‍ നേരത്തെ അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതികൂടിയാണ് ആകാശ് തില്ലങ്കേരി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും ‘കാപ്പ’ ചുമത്തിയത്. ബുധനാഴ്ച മകളുടെ പേരിടങ്ങല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് അറസ്റ്റ് ഉണ്ടായത്.

പേരിടല്‍ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയിരുന്നു. തുടര്‍ര്‍ന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് ഇവര്‍ പിരിഞ്ഞ് പോയത്.

Latest Stories

ജാതിയുടെ പേരില്‍ ആ പയ്യനെ ഞാന്‍ മാറ്റി നിര്‍ത്തി എന്ന് പ്രചരിച്ചു, ഫാമിലി ഗ്രൂപ്പില്‍ വരെ ചര്‍ച്ചയായി: സാനിയ

മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി;15 പവന്‍ സ്വര്‍ണവും കവര്‍ന്നു; എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമം; ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് പാംപ്ലാനി

ചാമ്പ്യന്‍സ് ട്രോഫി 2025: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ചു

രോഹിത്തിന് പിടിച്ചുകയറാന്‍ അവസാന കച്ചിത്തുരുമ്പ്; ബിസിസിഐ യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

ഹണി റോസിനെതിരായ മോശം പരാമർശം; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി രാഹുൽ ഈശ്വർ

ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് പ്രതീക്ഷിരുന്നില്ല, ഞങ്ങള്‍ സുരക്ഷിതരാണ്: പ്രീതി സിന്റ

'എല്ലാ തവണയും അവനോട് അന്യായമായി പെരുമാറി'': ഇംഗ്ലണ്ട് പരമ്പരയിലെ ഓള്‍റൗണ്ടറുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ആകാശ് ചോപ്ര

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്കെന്ന് ഉദ്ദവ്, കോണ്‍ഗ്രസിനെ തഴഞ്ഞ് സഖ്യകക്ഷികള്‍; താക്കറെ ശത്രുവല്ലെന്ന് ഫഡ്‌നാവിസ്; മഹാരാഷ്ട്ര തോല്‍വിയില്‍ ഉലഞ്ഞ് മഹാവികാസ് അഘാഡി

സെറ്റില്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകും, ആരോടും ദേഷ്യപ്പെടാറില്ല, എന്നാല്‍ ഈഗോയിസ്റ്റായ ആളുകള്‍ അത് പ്രശ്‌നമാക്കും: നിത്യ മേനോന്‍