എകെജി സെന്റര്‍ ആക്രമണം; പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവില്‍പ്പോയത്. പ്രതിക്ക് സ്‌കൂട്ടര്‍ എത്തിച്ചത് ഇവരാണെന്നാണ് നിഗമനം. പ്രതിയാക്കണോ എന്ന് ചോദ്യം ചെയ്ത ശേഷം തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അതേസമയം ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് കൂടി പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിച്ച ജിതിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. സ്ഫോടക വസ്തു എറിയാന്‍ ജിതിനെ സഹായിച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. എകെജി സെന്റര്‍ ആക്രമിച്ച സമയം ജിതിന്‍ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് അറിയുന്നത്.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റു കൂടിയായ പ്രതി ജിതിനുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ച കേസിലും സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. രണ്ടു പ്രാവശ്യം നോട്ടീസ് നല്‍കിയെങ്കിലും സുഹൈല്‍ ഷാജഹാന്‍ ഹാജരായിരുന്നില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു