എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

എകെജി സെന്ററിന് നേരെ ആക്രമണത്തിനായി ഒന്നാം പ്രതി ജിതിന് വാഹനവും സ്ഫോടകവസ്തുവും കൈമാറിയത് നവ്യയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അതിനുശേഷം തിരികെയെത്തിച്ച സ്‌കൂട്ടര്‍ കൊണ്ടുപോയതും ഇവരാണെന്നാണ് പൊലീസ് ആരോപിക്കുന്നത്.

പൊലീസ് പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവില്‍ പോയ നവ്യയ്ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടയിലാണ് നവ്യ മുന്‍കൂര്‍ ജാമ്യം നേടിയിരിക്കുന്നത്. അന്വേഷണ വിധേയമായി ഈ മാസം 24 മുതല്‍ 30 വരെ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍