മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു, മുഖത്ത് പോലും മുഖ്യന്‍ നോക്കിയില്ലന്ന് അഖില്‍ മാരാര്‍; പിണറായിക്ക് 'പരനാറി'കളെ തിരിച്ചറിയാന്‍ കഴിയുമെന്ന് സൈബര്‍ സഖാക്കള്‍; ചേരിതിരിഞ്ഞ് പോര്

പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നല്‍കിയ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി തന്റെ മുഖത്ത് നോക്കിയില്ലെന്ന ബിഗ് ബോസ് താരം അഖില്‍ മാരാരിന്റെ പ്രതികരണത്തില്‍ പൊങ്കാല. കഴിഞ്ഞ ദിവസം അദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ ചേരിതിരിഞ്ഞത്.

പ്രതിപക്ഷ നേതാവ് ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയേ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു ജനാധിപത്യ മര്യാദ ഉള്ള മുഖ്യന്‍ എന്റെ മുഖത്ത് പോലും നോക്കിയില്ലന്നും അഖില്‍ പറഞ്ഞു. അതോടെ ഒരു കാര്യം ഉറപ്പായി ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ കൊള്ളേണ്ടിടത് കൃത്യമായി കൊണ്ടുവെന്നും അദേഹം അവകാശപ്പെട്ടു. ഇതിനെതിരെ സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പോരുണ്ടായത്.

അതിന് നീയേതാണെന്നും, നിന്നെ നാട്ടിലെ നാലുപേര്‍ അറിയുമോയെന്നും സൈബര്‍ സഖാക്കള്‍ ചോദിച്ചിട്ടുണ്ട്. മുഖ്യന് നിന്നെ മനസിലായി പോലും കാണില്ല, അയിന് മാത്രം ഉണ്ടോടാ നീയെന്ന് അഭിലാഷ് എന്നൊരാള്‍ ചോദിക്കുന്നു. പിണറായി വിജയന് ‘പരനാറി’കളെ കണ്ടാല്‍ പെട്ടന്ന് തിരിച്ചറിയുവാനുള്ള ദീര്‍ഘ വീക്ഷണത്തിനുള്ള കഴിവ് ലോകത്ത് മാറ്റാര്‍ക്കുമില്ലെന്നത് പരമ സത്യമാണെന്ന് പി മനീഷ് എന്നൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ വിശദമായ പ്രതികരണവുമായി അഖില്‍ പോസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്.

അഖില്‍ മാരാറിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

എന്നെ കണ്ട് കുരു പൊട്ടിയിരിക്കുന്ന പിണറായി വിജയനെ കണ്ടപ്പോള്‍ കുരു പൊട്ടിയത് അന്തം കമ്മികള്‍ക്ക്… മിസ്റ്റര്‍ അന്തങ്ങള്‍ ഈ പിണറായി എന്നെ മൈന്‍ഡ് ചെയ്യാത്തതാണ് എന്റെ വിജയവും സന്തോഷവും അഭിമാനവും.. ആശംസ കൊടുത്തു പലരേയും മുടിപ്പിച്ച സ്വപ്നയേയും കുത്തക മുതലാളിമാരെയും കണ്ടാല്‍ അപ്പോള്‍ കെട്ടിപിടിക്കുന്ന ഈ പിണറായി ഈ പാര്‍ട്ടിക്ക് വേണ്ടി ചാവാന്‍ നടക്കുന്ന ഏതെങ്കിലും അന്തങ്ങളെ കണ്ടാല്‍ മൈന്‍ഡ് ചെയ്യുമോ… എന്തിന് ആ ക്ലിഫ് ഹൌസില്‍ ഏതെങ്കിലും സഖാവിനു പോയി മുഖ്യനെ ഒന്ന് കാണാമോ..

എടാ മണ്ടന്മാരെ അയാളുടെ വിചാരം രാജാവാണെന്നാണ്.. അതിനെ എതിര്‍ക്കാന്‍ നിനക്കൊന്നും കഴിയില്ലെങ്കില്‍ കഴിയുന്നവനെ നോക്കി വിളിക്കേണ്ട പേരാണ് സഖാവ്… കമ്മികള്‍ പൊക്കി പറയുന്ന കാലം വന്നാല്‍ ആത്മഹത്യ ചെയ്‌തേക്കണം അതിലും വലിയ അപമാനം ജീവിതത്തില്‍ വേറെ വരാനുണ്ടോ..?