ട്രെയിനില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ട്രാക്കില്‍ മൂന്ന് മൃതദേഹം, ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. കോഴിക്കോട് എലത്തൂരില്‍ വച്ച് രാത്രി ഒന്‍പത് മണിക്കാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ D1 കംപാര്‍ട്‌മെന്റിനാണ് തീവച്ചത്. തീവച്ച ശേഷം അക്രമി രക്ഷപ്പെട്ടതായാണ് സംശയം.

തീപിടിത്തത്തിന് പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ട് മണിക്കൂറിന് ശേഷം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് എന്നാണ് പ്രാഥമിക വിവരം. മരിച്ച പുരുഷനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് തീകൊളുത്തിയത് എന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ അക്രമിയുമായി ഒരു വിധത്തിലുമുള്ള തര്‍ക്കമോ വഴക്കോ ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ വെളിപ്പെടുത്തി. 9 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ 5 പേരെ പ്രഥമ ചികിത്സയ്ക്ക് ശേഷം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 3 പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആലപ്പുഴയില്‍ നിന്നു രാത്രി 9.05ന് ആണ് ട്രെയ്ന്‍ കോഴിക്കോട് എത്തിയത്. തുടര്‍ന്നു യാത്ര പുറപ്പെട്ട ട്രെയിന്‍ എലത്തൂര്‍ പിന്നിട്ട് 9.27ന് കോരപ്പുഴ പാലം കടക്കുമ്പോഴാണ് തീപടര്‍ന്നത്. ഇതോടെ പലരും അടുത്ത കോച്ചിലേക്ക് ഓടി. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയ്ന്‍ നിര്‍ത്തിയത് കോരപ്പുഴ പാലത്തിലായതിനാല്‍ പകുതി കോച്ചുകളിലുള്ളവര്‍ക്കു പുറത്തിറങ്ങാനായില്ല.

ഡി 1 കോച്ചില്‍ മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ വസ്ത്രം കത്തിയ നിലയില്‍ 3 സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടു. അക്രമി ചുവപ്പു തൊപ്പിയും ഷര്‍ട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാര്‍ പറഞ്ഞത്.

തളിപ്പറമ്പ് പട്ടുവം അരിയില്‍ വീട്ടില്‍ റൂബി (52), തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ വീട്ടില്‍ അശ്വതി (29), കതിരൂര്‍ പൊന്ന്യം വെസ്റ്റ് നായനാര്‍ റോഡില്‍ പൊയ്യില്‍ വീട്ടില്‍ അനില്‍കുമാര്‍ (50), ഭാര്യ സജിഷ (47), മകന്‍ അദ്വൈത് (21), പിണറായി സ്വദേശി പി.സി.ലതീഷ്, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (51), പ്രകാശന്‍ (50) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്