ആലപ്പുഴ കാറപകടം: അൽവിന്റെ മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചു; പൊതുദർശനം ഇന്ന്

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം ഇന്ന് നടത്തും. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. നടപടികൾക്ക് ശേഷം പത്ത് മണിക്ക് ആൽവിൻ പഠിച്ചിരുന്ന മെഡിക്കൽ കോളേജ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തിങ്കളാഴ്ച ശവസംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ആൽവിൻ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ നേരത്തെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേരെ നാട്ടുകാർ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു.

Latest Stories

INDIAN CRICKET: ആ തീരുമാനത്തിന്റെ പേരിൽ ഗംഭീറുമായിട്ടും അഗാർക്കറുമായിട്ടും ഉടക്കി, എന്റെ വാദം അവർ ....; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഉദ്യം രജിസ്‌ട്രേഷനില്‍ കേരളം മുന്നില്‍; എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു; സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകുമെന്ന് വ്യവസായമന്ത്രി പി രാജീവ്

PKBS VS RCB: ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോഴാണ് ആ സത്യം ഞാൻ മനസിലാക്കിയത്, കോവിഡ് കാലത്തെ പോലെയാണെന്ന് ഓർത്ത്...; പഞ്ചാബിനെതിരായ പോരിന് മുമ്പ് ആ വലിയ സിഗ്നൽ നൽകി ഭുവനേശ്വർ കുമാർ

ഇനി തിയേറ്ററില്‍ ഓടില്ല, കളക്ഷനുമില്ല..; റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പേ 'എമ്പുരാന്‍' ഒടിടിയില്‍

'ചെങ്കടലിലെ കളി അവസാനിപ്പിക്കണം'; യമനിലെ ഹൂതികളുടെ ശക്തികേന്ദ്രത്തില്‍ യുഎസ് ആക്രമണം

അത് എന്റെ പിഴയാണ്, ഞാന്‍ ഷൈനിനെ വെള്ളപൂശിയതല്ല.. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു: മാല പാര്‍വതി

'പോരാളികള്‍ക്ക്' പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റ് ജീവന്‍ നിലനിര്‍ത്തുന്നു; ശമ്പളം മുടങ്ങി; ഹമാസ് വന്‍ പ്രതിസന്ധിയില്‍

ഓടിപ്പോയത് എന്തിന്? ഷൈൻ ടോം ചാക്കോക്ക് നോട്ടീസ് നൽകും; ഒരാഴ്ചക്കകം ഹാജരാകാൻ നിർദേശം

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി തീരാന്‍ 48 മണിക്കൂര്‍; സമരം ചെയ്ത മൂന്നുപേര്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് അഡ്വൈസ് മെമ്മോ

ഷൈന്‍ ടോം ചാക്കോയുടെ രക്ഷാപുരുഷന്‍ ഉന്നതനായ ഒരു മന്ത്രി, സംരക്ഷകന്‍ സൂപ്പര്‍താരം: കെഎസ് രാധാകൃഷ്ണന്‍