കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കി. ആറ് പ്രതികളുടെയും വിടുതൽ ഹർജി അംഗീകരിച്ച കാസർഗോഡ് ജില്ലാ സെഷൻസ് കോടതി, കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു.

കോടതിയുടെ നിർദ്ദേശ പ്രകാരം കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.

Latest Stories

'ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നൽകി'; സിപിഎമ്മിലെ പ്രായപരിധിക്കെതിരെ ജി സുധാകരന്‍

അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്

'സവർക്കറെ അപകീർത്തിപ്പെടുത്തി'; രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ പുണെ കോടതിയുടെ ഉത്തരവ്

ഐപിഎല്‍ 2025: കെകെആറില്‍നിന്നും സൂപ്പര്‍താരം പുറത്ത്;  കൊല്‍ക്കത്തയുടെ നാല് നിലനിര്‍ത്തലുകള്‍

മോദിയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച നേതാവ് ബിജെപി വിട്ടു!

ബൈജൂ രവീന്ദ്രന്റെ മാസ്റ്റർ ബ്രെയിനിൽ കാഴ്ചക്കാരായി ബിസിസിഐയും, സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റിൽ യഥാർത്ഥ ലാഭം ആർക്ക്?

ഒമ്പത് വർഷത്തെ കരിയറിൽ ഇത് പോലെയൊന്ന് ഇത് ആദ്യം, സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ നേട്ടം; ആരാധകർ ആവേശത്തിൽ

വേദന പങ്കുവച്ച് ജ്യോതിര്‍മയി, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തി 'മറവികളെ'; ബോഗയ്ന്‍വില്ലയിലെ ലിറിക്ക് വീഡിയോ ഹിറ്റ്

മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

'കേസിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നു'; മഞ്ചേശ്വരം കോഴക്കേസിലെ പ്രതികളെ വിട്ടതിൽ സർക്കാരിന് വിഡി സതീശന്റെ പരിഹാസം