എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ നടുറോഡിലെ തര്‍ക്കത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. അതിക്രമം നടന്നത് ആര്യ രാജേന്ദ്രനെതിരാണെന്നും മേയര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവാണ് മോശമായി പെരുമാറിയതെന്നും വികെ സനോജ് ആരോപിച്ചു.

സംഭവത്തില്‍ അധികാര പ്രയോഗമുണ്ടായിട്ടുണ്ടെന്നാണ് ആരോപണം. എന്നാല്‍ അവരോട് മോശമായി പെരുമാറിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആണ്. മേയര്‍ക്കെതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അപകടകരമായ രീതിയില്‍ ബസ് മറികടന്നപ്പോള്‍ സ്വാഭാവികമായുണ്ടായ ഒരു ചോദ്യം ചെയ്യലാണ് അവിടെ സംഭവിച്ചതെന്നും സനോജ് അഭിപ്രായപ്പെട്ടു.

ചോദ്യം ചെയ്തത് ആര്യയാണെന്ന് മനസിലായപ്പോള്‍ കിട്ടിയ അവസരത്തില്‍ അതിനെ മുന്‍നിറുത്തി സൈബര്‍ ആക്രമണം ആരംഭിച്ചു. നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ പെരുമാറുന്നവരോട് ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെണ്‍കുട്ടികളും പെരുമാറണമെന്നാണ് ഡിവൈഎഫ്‌ഐയുടെ അഭിപ്രായമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ