ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് ദേശസാത്കൃത റൂട്ടുകളില്‍ ഓടാം; യാത്രക്കാരെ കയറ്റാം ഇറക്കാം; കെഎസ്ആര്‍ടിസിയെ തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍; റോബിന് ആശ്വാസം

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വിഷയത്തില്‍ കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ക്ക് തിരിച്ചടിയായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റിലെ പുതിയ ചട്ടപ്രകാരം ദേശസാത്കൃത റൂട്ടുകളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും ടൂറിസ്റ്റ് ബസുകള്‍ക്ക് കഴിയും. ഇത്തരം നടപടി മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നുള്ള കെഎസ്ആര്‍ടിസിയുടെ വാദം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.

ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ദേശസാത്കൃത റൂട്ടുകളിലടക്കം സര്‍വീസ് നടത്താവുന്നതാണ്. വിനോദ സഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടു പോകാന്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ കോണ്‍ട്രാക്ട് കാര്യോജായി മാത്രം സര്‍വീസ് നടത്താനാണ് 2023 ചട്ടപ്രകാരം അനുമതിയുള്ളത്. മോട്ടോര്‍ വാഹന നിയമരപകാരം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) റൂള്‍സ് രൂപികരിച്ചതെന്നും കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സുശീല്‍ കുമാറ ജീവ സമര്‍പ്പിച്ച് എതിര്‍ സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) മോട്ടോര്‍ വാഹന നിയമത്തിലെ രണ്ടു വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം നിലനില്‍ക്കില്ല. ഹര്‍ജിലെ ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് അടക്കം നല്‍കിയ ഹര്‍ജിയില്‍ കൂടിയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതോടെ റോബിന്‍ ഉടമ ഗിരീഷ് പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നാണ് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാട് എടുന്നത്.

കേന്ദ്രം നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ സിങ്ങിന്റെ ബെഞ്ച് ജനുവരി പത്തിന് വീണ്ടും കേസ് പരിഗണിക്കും. കെഎസ്ആര്‍ടിസിയെപ്പോലുള്ള സ്റ്റേജ് കാര്യേജ് ഓപ്പറേറ്റര്‍മാരെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് സ്റ്റേജ് ക്യാരേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുതെന്ന് ഉത്തരവിട്ടിരുന്ന ഇടക്കാല ഉത്തരവ് ദിനേശ് കുമാര്‍ സിങ് നേരത്തെ പാസാക്കിയിരുന്നു.

കേസിന്റെ ശീര്‍ഷകം: ശരത് ജി. നായര്‍/ കേരള സംസ്ഥാനവും ബന്ധപ്പെട്ട കാര്യങ്ങളും

കേസ് നമ്പറുകള്‍: WP(C) 19537/ 2023, WP(C) 32419/ 2023, WP(C) 37551/ 2023, WP(C) 37980/ 2023, WP(C) 38261/ 2020/3820/38410) , WP(C) 39289/ 2023, WP(C) 42719/ 2023

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്