ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ; ഇന്ന് മുഴുവന്‍ മദ്യവില്‍പനശാലകളും അടഞ്ഞുകിടക്കും

ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ രണ്ടു ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയായ ഇന്നും വോട്ടെണ്ണല്‍ ദിനമായ ചൊവ്വാഴ്ചയും സംസ്ഥാനത്തെ മുഴുവന്‍ മദ്യവില്‍പനശാലകളും അടഞ്ഞുകിടക്കും.

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗിനോട് അനുബന്ധിച്ച് കേരളത്തില്‍ രണ്ടു ദിവസം സമ്ബൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്‌കോ ഷോപ്പുകളും 48 മണിക്കൂര്‍ അടച്ചിട്ടിരുന്നു.

Read more

മദ്യനയം തിരുത്തി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം വരുന്നതെന്നും ശ്രദ്ധേയമാണ്.