ചന്ദനക്കുറി തൊടുന്ന എല്ലാവരും മൃദുഹിന്ദുത്വ വാദികളല്ലന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളാകില്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. വിശ്വാസത്തെ വെറും ഉപകരണം മാത്രമായി ഉപയോഗിക്കുന്നവരാണവരെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
വിശ്വാസികളോട് സി പി എമ്മിന് എക്കാലവും സി പ എമ്മിന് നല്ല നിലപാടാണുളളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് ആ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ വര്‍ഗീയ വാദികളാക്കി ചിത്രീകരിക്കുന്നതിനെ സി പി എം ശക്തിയായി എതിര്‍ക്കും. അതേ സമയം കോണ്‍ഗ്രസിന്റെ നിലപാടുകള്‍ പലതും മൃദു ഹിന്ദുത്വവുമായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതാണ്.
അതേ സമയം മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലന്ന് തന്നെയാണ് സി പി എം പറയുന്നത് എന്നാല്‍ അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.