നികുതി വെട്ടിപ്പ് ആരോപണം; ഐഎംഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

നികുതി വെട്ടിച്ചെന്നാരോപിച്ച് ഐഎംഎയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. കേന്ദ്ര ജിഎസ്‌ടി ഇന്റലിജന്റ്സിന്റേതാണ് നടപടി. ഐഎംഎയുടെ കേരള ഘടകത്തിനാണ് കേന്ദ്ര ജിഎസ്‌ടി ഇന്റലിജന്റ്സ് നോട്ടീസ് അയച്ചിരിക്കുന്നത്. 2017 മുതൽ 2023 വരെയുള്ള വരുമാനം മറച്ചുവച്ചുവെന്നാണ് ആരോപണം.

ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന പേര് നിലനിർത്താൻ ഷെൽ കമ്പനികൾ രൂപീകരിച്ചുവെന്നും കമ്പനികളുടെ മറവിൽ വിവിധ പരിപാടികൾ നടത്തി വരുമാനം നേടിയതായും നോട്ടീസില്‍ പറയുന്നു. 2017 മുതൽ 2023 വരെ 251.79 കോടിയുടെ വരുമാനം കണക്കിൽ നിന്ന് മറച്ചുവച്ചുവെന്നും നോട്ടീസില്‍ പറയുന്നു.

അംഗങ്ങളായ ഡോക്ടർമാർക്കും കുടുംബങ്ങൾക്കുമുള്ള സേവനങ്ങൾ മാത്രമല്ല ഐഎംഎ ചെയ്യുന്നത്. ഇൻഷുറൻസ്, പാർപ്പിട സാമൂച്ചയ നിർമാണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം തുടങ്ങിയ പരിപാപാടികളിലൂടെ ഐഎംഎ പണം സമ്പാദിക്കുന്നുവെന്നും ജിഎസ്ടി ഇന്‍റലിജൻസ് നോട്ടീസില്‍ പറയുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?