ഹാദിയയുടെ അച്ഛൻ അസത്യപ്രചരണം നടത്തുന്നുവെന്ന ആരോപണയവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബ സുപ്രീംകോടതിയില്‍

ഹാദിയയുടെ അച്ഛൻ അശോകന്‍ അസത്യപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവും സത്യസരണി ജീവനക്കാരിയുമായ സൈനബ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇസ്‌ലാമിനെയും മതവിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന ആരോപണങ്ങളാണ് അശോകന്‍ ഉന്നയിക്കുന്നത്.

‘ഇസ്ലാമോഫോബിയ’ പ്രചരിപ്പിക്കുന്നവരാണ് അശോകനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മതപരിവര്‍ത്തനം നടത്തുന്ന തൃപ്പൂണിത്തുറ ശിവശക്തി കേന്ദ്രത്തിനെതിരെ പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തണമെന്നും സൈനബ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.ഫെബ്രുവരി 22 നാണ് ഹാദിയ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്.