ജീവനക്കാരുടെ യൂണിഫോമില്‍ കെ.എസ്.ആര്‍.ടി.സിയുടെ ലോഗോ; ഉത്തരവ് മരവിപ്പിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോമില്‍ ലോഗോ തുന്നിചേര്‍ക്കണമെന്ന ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു. യൂണിഫോം അലവന്‍സ് ഇതുവരെ കെഎസ്ആര്‍ടിസി നല്‍കാത്ത സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്. കെഎസ്ആര്‍ടിസിയുടെ ലോഗോ എല്ലാജീവനക്കാരും യൂണിഫോമില്‍ തുന്നിപ്പിടിപ്പിക്കണമെന്ന് എംഡി ഉത്തരവിട്ടിരുന്നു.

ഇതിനായി 76,500 ലോഗോ വിതരണം ചെയ്യാനും ജൂണ്‍ 20 മുതല്‍ ലോഗോയുള്ള യൂണിഫോം ധരിക്കാനുമായിരുന്നു നിര്‍ദേശം. എന്നാൽ യൂണിഫോം അലവന്‍സ് ഇതുവരെ കെഎസ്ആര്‍ടിസി വിതരണം ചെയ്തിട്ടില്ല. യൂണിഫോം അലവന്‍സ് തരാതെ ലോഗോ തുന്നിപ്പിടിപ്പിക്കാന്‍ ഉത്തരവിട്ടതിനെതിരെ ജീവനക്കാര്‍ രംഗത്തു വന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഇന്നലെ താത്ക്കാലികമായി ഉത്തരവ് മരപ്പിച്ചത്. കെഎസ്ആർടിസിയിൽ യൂണിഫോം അലവൻസ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുന്നതിനാലാണ് ലോ​ഗോ തുന്നിപ്പിടിപ്പണമെന്ന ഉത്തരവ് താത്ക്കാലികമായി മരവിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം, അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു