'വയനാട് പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായം, കേന്ദ്രത്തിന്‍റേത് ജന്മിസ്വഭാവം'; ടി സിദ്ദിഖ്

വയനാട് പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായമെന്ന് ടി സിദ്ദിഖ് എംഎൽഎ. കേന്ദ്രത്തിന്‍റേത് ജന്മിസ്വഭാവമാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. അതേസമയം ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും ടി സിദ്ദിഖ് എംഎൽഎ വിമർശിച്ചു. കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയതെന്നും ടി സിദ്ദിഖ് പറഞ്ഞു.

50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് ടി സിദ്ദിഖ് എംഎൽഎ രംഗത്തെത്തിയത്. ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. 529 കോടി തിരിച്ച് അടക്കണം എന്ന് ഒരു ദുരന്തത്തിൽ അകപ്പെട്ട സാംസ്ഥാനത്തോട് പറഞ്ഞത് ഒരു ദേശീയ സർക്കാരിന് ചേർന്നതല്ല. കേന്ദ്രം കാണിച്ചത് ജന്മിയുടെ സ്വഭാവമാണ്. കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയത്. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല.

Latest Stories

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു