പുറമേ ആയുര്‍വേദ മസാജ് സെന്റര്‍; മതില്‍ക്കെട്ടിനുള്ളിലെ സര്‍വീസ് വേറെ

ആയുര്‍വേദ മസാജ് സെന്ററുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. പുറമേ ആയുര്‍വേദ മസാജിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തെ ചില മസാജ് സെന്ററുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മന ആയുര്‍വേദിക് മസാജ് പാര്‍ലറിന്റെ മറവില്‍ നടന്നത് പക്ഷേ രാസ ലഹരി കച്ചവടമായിരുന്നു. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ ഇവിടെ നിന്ന് 50 ഗ്രാം ഗോള്‍ഡന്‍ മെത്ത് പിടികൂടിയത്. കണ്ണൂര്‍ സ്വദേശി അഷ്‌റഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജുദ്ദീന്‍ എന്നിവര്‍ കേസില്‍ പിടിയിലായി.

സിഗരറ്റ് പാക്കറ്റുകളില്‍ ചെറിയ അളവുകളിലായാണ് രാസ ലഹരി കച്ചവടം ചെയ്തിരുന്നത്. മസാജിനെത്തിയിരുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരി വ്യാപാരം നടത്തി വന്നിരുന്നത്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി