ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിക്കാതെ പ്രതി അസഫാക്ക് ആലം. കൊലപാതകം നടത്തിയത് താനല്ല, പത്താൻ ഷെയ്ക്ക് എന്നയാളാണെന്നാണ് അസഫാക്ക് ആലം പറയുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പൊലീസ് പ്രതിയാക്കി എന്നും അസഫാക്ക് ആരോപിക്കുന്നു.
കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. അസഫാക്ക് ആലാത്തിനെതിരെ ഗൗരവ സ്വഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെ ആയിരുന്നുവെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്.
പ്രതി കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ കുട്ടി നിലവിളിച്ചെന്നും ഈ സമയത്ത് വായ മൂടിപ്പിടിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശേഷം കുഞ്ഞിന്റെ തന്നെ മേല്‍വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കി അബോധാവസ്ഥയിലായപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണു റിപ്പോർട്ടിലുള്ളത്.
Read more
അസഫാക്ക് 2018ൽ ഡൽഹിയിൽ നടന്ന പീഡന കേസിലെ പ്രതിയാണ്. അന്ന് ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായിരുന്നു കേസ്. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയാണ് അസഫാക്ക് കേരളത്തിൽ എത്തിയത്.