Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ആലുവ ഹണിട്രാപ്പ്; കേസിന് ആധാരമായ കിടപ്പറ ദൃശ്യത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി, പ്രതികള്‍ക്ക് സിനിമാ ബന്ധമെന്നും സൂചന

, 3:51 pm

ആലുവ ഹണിട്രാപ്പ് കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. അശോകപുരം സ്വദേശിയായ മധ്യവയസ്‌കനെ ഇരിങ്ങാലക്കുട സ്വദേശിയായ റിയയെന്ന യുവതിയാണ് ഹണിട്രാപ്പില്‍പ്പെടുത്തിയത്. പ്രതിയായ റിയ മധ്യവയസ്‌കനുമായി കിടപ്പറ പങ്കിട്ട ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണം തട്ടാനായി ശ്രമിച്ചിരുന്നു.

തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ പോള്‍സനെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊമേറോയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതി റിയ ജാര്‍ഖണ്ഡിലേക്ക് രക്ഷപ്പെട്ടതായിട്ടാണ് വിവരം. പൊമേറോയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം പൊമേറോ സിനിമയില്‍ സജീവമാണ്. ഇദ്ദേഹം സെക്‌സ് റാക്കറ്റില്‍ അംഗമാണോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ മറ്റു പ്രതികള്‍ക്കും സിനിമാ ബന്ധമുണ്ടെന്ന സംശയം പൊലീസിനുണ്ട്. വലിയ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. നെടുമ്പാശേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ കൈയിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് അശോകപുരം സ്വദേശിയുമായി റിയ പരിചയപ്പെട്ടത്. താന്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് റിയ മധ്യവയ്സ്കനെ അറിയിച്ചു. തുടര്‍ന്ന് ലെംഗീകവൃത്തിക്ക് റിയ പ്രവാസിയായിരുന്ന അശോകപുരം സ്വദേശിയെ നിര്‍ബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുന്നതിനാണ് റിയയും സംഘവും തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ 17,000 രൂപ റിയ ബ്ലാക്ക്‌മെയില്‍ ചെയ്ത് മേടിച്ചു.

തുടര്‍ന്ന് രണ്ടരലക്ഷം രൂപ കൂടി ചോദിച്ച് ഭീഷണിപ്പെടുത്തി. ഈ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് ആലുവ സീനത്ത് ജംഗ്ഷനില്‍ വച്ച് പൊമേറോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. ദൃശ്യം റിയയുടെ കൈവശമാണെന്നാണ് പൊമേറേ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

Advertisement