ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്; കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; പ്രതിയെ 7 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ്

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
എറണാകുളം പോക്സോ കോടതിയിലാണ് ഇയാളെ ഹാജരാക്കുക. പ്രതിയെ 7 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
.
ക്രിസ്റ്റൽ രാജ് കൂടുതൽ കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് കസ്റ്റഡി ആവശ്യപ്പെടുന്നത്. ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളായ രണ്ടു പേർകൂടി കേസിൽ പ്രതികളാകുമെന്നാണ് റിപ്പോർട്ടുകൾ. കേസിൽ നിലവിൽ ഇപ്പോൾ ഉള്ളത് രണ്ട് പ്രതികളാണ്. കസ്റ്റഡിയിൽ ലഭിച്ചാൽ സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ ഒരാൾ കൂടി പ്രതിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

മോഷണത്തിനായാണ് പ്രതി ആലുവയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറ‍ഞ്ഞു. പ്രതി ക്രിസ്റ്റൽ രാജിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി നിവവിലുള്ളതായും പൊലീസ് കണ്ടെത്തലുണ്ട്.സ്ഥിരം കുറ്റവാളിയായ ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ടത്. കേസിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. തടർന്നാണ് കൂടുതൽ സഹായികളുണ്ടോ എന്നതിലേക്ക് അന്വേഷണം കടന്നത്.

പെൺകുട്ടിയുടെ പിതാവ് കൃത്യം നടന്ന സമയത്ത് വീട്ടിൽ ഇല്ലെന്ന വിവരം ക്രിസ്റ്റൽ രാജിനെ അറിയിച്ചത് കസ്റ്റഡിലുള്ള മുസ്താഖാണെന്നാണ് പോലീസ് നിഗമനം. കൂടാതെ ക്രിസ്റ്റൽ രാ‍ജ് മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്ക്കുന്നത് മുസ്താഖാണെന്ന നി​ഗമനത്തിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജും ,സഹായി മുസ്താഖുമാണ് ഇപ്പോൾ കേസിലെ പ്രതികൾ. കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് പ്രതി ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. സമീപവാസിയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് നാട്ടുകാർ മുന്നിട്ടിറങ്ങി കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

Latest Stories

വഖഫ് ഭൂമി അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നത്; വില്‍ക്കപ്പെടാനോ ദാനം ചെയ്യപ്പെടാനോ പാടില്ല; മതേതര പാര്‍ട്ടികള്‍ നീതിപൂര്‍വ്വം ചുമതല നിര്‍വ്വഹിക്കണമെന്ന് സമസ്ത

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആരോപണ വിധേയനായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

അവസാന ഓവറില്‍ സെഞ്ച്വറിക്ക് വേണ്ടത് 14 റണ്‍സ്, ചെന്നൈ ലെജന്‍ഡിനെ അടിച്ചുപറത്തി മൂന്നക്കം തികച്ച കോഹ്ലി, വീഡിയോ കാണാം

INDIAN CRICKET: രാഹുൽ അയ്യരും ടീമിലേക്ക്, കോഹ്‌ലിയും രോഹിതും പുറത്തേക്ക്; ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് സാധ്യത; റിപ്പോർട്ട് നോക്കാം

ആലിയ ഭട്ടുമായി എന്നെ താരതമ്യപ്പെടുത്തരുത്, അതിലേക്ക് എന്നെ തള്ളിവിടരുത്.. എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: ശാലിനി പാണ്ഡെ

'ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ട്'; ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി

'കോൺഗ്രസ് കാലത്തെ നടപടികൾ പോലെയല്ല, ആർക്കും ഈ ബില്ലിനെ ചോദ്യം ചെയ്യാനാവില്ല'; മന്ത്രി കിരൺ റിജിജു

വഖഫ് നിയമം അടിച്ചേൽപ്പിക്കുന്നുവെന്ന് കെ സി വേണുഗോപാൽ; ക്രമപ്രശ്നം ഉന്നയിച്ച് എൻ കെ പ്രേമചന്ദ്രൻ, മറുപടിയുമായി അമിത് ഷാ; ചൂടേറിയ ചർച്ചയിൽ ലോക്‌സഭ

എളമരം കരീമിന് അറസ്റ്റ് വാറണ്ട്