'ദയവു ചെയ്ത് എന്നെയോര്‍ത്ത് ആരും ദുഃഖിക്കണ്ട', ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയല്ല എന്ന വാര്‍ത്തകളില്‍ മറുപടിയുമായി എ.എം ആരിഫ്

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരണവുമായി എഎം ആരിഫ് എംപി. പാര്‍ട്ടി എന്തോ മഹാപരാധം ചെയ്ത മട്ടിലാണ് പുതിയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് വാര്‍ത്തകളെന്ന് അദ്ദേഹം പറഞ്ഞു. ദയവുചെയ്ത് എന്നെയോര്‍ത്ത് ആരും ദുഖിക്കണ്ട.അതിനായാരും സമയം കളയണ്ട. താന്‍ പൂര്‍ണ്ണ തൃപ്തനാണെന്നും സംഘടനാപരമായി തന്നേക്കാള്‍ കഴിവും പ്രാപ്തിയും ഉള്ളവരെ തന്നെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘എന്നെ പാര്‍ട്ടി മുഖ്യമായും ഏല്‍പ്പിച്ച ചുമതലകള്‍ പാര്‍ലമെമെന്ററി രംഗത്താണ്. അവിടെ.പാര്‍ട്ടി എനിക്ക് എന്നും മികച്ച അവസരങ്ങളാണ് നല്‍കിയിട്ടുള്ളത്. ആ രംഗത്ത് പാര്‍ട്ടിയുടെ നയങ്ങളും പ്രത്യയശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചു പോകാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളതും. അത് പരമാവധി ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്.’

‘ഇതില്‍ പാര്‍ട്ടി ആണ് ടീം ക്യാപ്ടന്‍. ആര് ഗോളി നില്‍ക്കണം ..ആര് ഫോര്‍വേഡ് ആകണം ആര് പ്രതിരോധമൊരുക്കണം എന്നൊക്കെ പാര്‍ട്ടി ചര്‍ച്ചയിലൂടെയാണ് തീരുമാനിക്കുന്നത് .അങ്ങനൊയൊരു ടീമിന്റെ വിജയമാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റിലെ ഉജ്ജ്വല വിജയം നേടിത്തന്നത്. ആറു കേന്ദ്ര അന്വേഷണ ഏജന്‍സികളും ,പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചൊറ്റ ടീമായി പരസ്പരം സഹായിച്ചു ശ്രമിച്ചിട്ടും പരാജയപെട്ടത് അതുകൊണ്ടാണ്’ അദ്ദേഹം കുറിച്ചു.

26 വര്‍ഷമായി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാണ് .ആ നിലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പരമാവധി ചെയ്യുന്നുണ്ട് .അത് പാര്‍ട്ടിക്കും ബോധ്യമുണ്ട്.അതില്‍ യാതൊരു വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടില്ല .പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കുന്നു ഇനിയും ആ കടമ പരമാവധി ഭംഗിയായി പാര്‍ട്ടിയുടെ രാഷ്ട്രീയ നയങ്ങള്‍ക്കും സംഘടനാ കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ചു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം