300 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തൃശൂര്‍ ചിയ്യാരം സ്വദേശി അമല്‍ ആണ് പിടിയിലായത്. കഴിഞ്ഞ മാസം പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ അമല്‍, നാട്ടുകാരെ ആക്രമിച്ചിരുന്നു.
ബൈക്ക് അഭ്യാസത്തിനിടെ പിറകിലിരുന്ന പെണ്‍കുട്ടി നിലത്തു വീണത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അമല്‍ നാട്ടുകാരെ ആക്രമിച്ചത്. അമിതവേഗത്തില്‍ ബൈക്കില്‍ അഭ്യാസം കാട്ടിയത് കൊണ്ടാണ് പെണ്‍കുട്ടി വീണത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരനെ അമല്‍ മർദ്ദിക്കുകയായിരുന്നു.
ഇതോടെ നാട്ടുകാരില്‍ ഒരാള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് അമലിനെ പരിക്കേല്‍പിച്ചു. ഇരുകൂട്ടരുടേയും പരാതിയില്‍ വെവ്വേറെ കേസുകള്‍ ഒല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.